തിരുവനന്തപുരം : കെഎസ്‌ആർടിസിയിലും ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം. തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും വ്യാഴാഴ്‌ച മുതലാണ് ഡിജിറ്റൽ മണി സൗകര്യം. പരീക്ഷണാർഥത്തിലാണ് നടപടി. ഈ ബസുകളിൽ യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചലോ പേ, വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ടിക്കറ്റ് എടുക്കാം.
ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇതുസംബന്ധിച്ച സാങ്കേതിക സൗകര്യം നൽകുന്നത്. പോരായ്മ പരിഹരിച്ചശേഷം നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെഎസ്‌ആർടിസി സർവീസുകളിലും പുതിയ സംവിധാനം നടപ്പാക്കും.ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയാനാകും