സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ ചുവടെ.
ക്രമ നം. | ജില്ല | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും | നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും | സിറ്റിംഗ് സീറ്റ് | ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി/ മുന്നണി | ഭൂരിപക്ഷം |
1 | തിരുവനന്തപുരം | ജി 41 അരുവിക്കരഗ്രാമ പഞ്ചായത്ത് | 9-മണമ്പൂർ | CPI(M) | അർച്ചന സി. | BJP | 173 |
2 | കൊല്ലം | ജി 03 തഴവാ ഗ്രാമ പഞ്ചായത്ത് | 18-കടത്തൂർ കിഴക്ക് | INC | എം. മുകേഷ് (കണ്ണൻ) | INC | 249 |
3 | കൊല്ലം | ജി 10 പോരുവഴിഗ്രാമ പഞ്ചായത്ത് | 15-മയ്യത്തുംകര | SDPI | ഷീബ | INC | 138 |
4 | കൊല്ലം | ജി 14 ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് | 20-വിലങ്ങറ | BJP | ഹരിത അനിൽ | CPI | 69 |
5 | കൊല്ലം | ജി 56 കൊറ്റങ്കരഗ്രാമ പഞ്ചായത്ത് | 08-വായനശാല | CPI(M) | ശ്യാം എസ്. | CPI(M) | 67 |
6 | പത്തനംതിട്ട | ജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് | 12-കാഞ്ഞിരവേലി | CPI | അശ്വതി പി. നായർ | CPI | 1 |
7 | പത്തനംതിട്ട | ജി 27 റാന്നിഗ്രാമ പഞ്ചായത്ത് | 07-പുതുശ്ശേരിമല കിഴക്ക് | BJP | അജിമോൻ പുതുശ്ശേരിമല | CPI(M) | 251 |
8 | ആലപ്പുഴ | എം 11 കായംകുളം മുനിസിപ്പാലിറ്റി | 32-ഫാക്ടറി | BJP | സന്തോഷ് കണിയാംപറമ്പിൽ | BJP | 187 |
9 | ആലപ്പുഴ | ബി 38 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് | 01-തിരുവൻവണ്ടൂർ | BJP | സുജന്യ ഗോപി | BJP | 1452 |
10 | കോട്ടയം | എം 64 ഈരാറ്റുപേട്ടമുനിസിപ്പാലിറ്റി | 11- കുറ്റിമരം പറമ്പ് | SDPI | അബ്ദുൽ ലത്തീഫ് | SDPI | 44 |
11 | കോട്ടയം | ബി 52 കാഞ്ഞിരപ്പള്ളിബ്ലോക്ക് പഞ്ചായത്ത് | 01-ആനക്കല്ല് | KC(M) | ഡാനി ജോസ് കുന്നത്ത് | INC | 1115 |
12 | കോട്ടയം | ബി 52 കാഞ്ഞിരപ്പള്ളിബ്ലോക്ക് പഞ്ചായത്ത് | 04-കൂട്ടിക്കൽ | CPI | അനു ഷിജു തൈക്കൂട്ടത്തിൽ (അനു ടീച്ചർ) | INC | 265 |
13 | കോട്ടയം | ജി 23 വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് | 10-അരീക്കര | KC(M) | ബിന്ദു മാത്യു | KC(M) | 19 |
14 | കോട്ടയം | ജി 40 തലനാട്ഗ്രാമ പഞ്ചായത്ത് | 04-മേലടുക്കം | INC | ഷാജി കുന്നിൽ | CPI(M) | 30 |
15 | ഇടുക്കി | ജി.20 ഉടുമ്പൻചോലഗ്രാമ പഞ്ചായത്ത് | 10-മാവടി | CPI(M) | അനുമോൾ ആന്റണി | CPI(M) | 273 |
16 | ഇടുക്കി | ജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് | 07-നെടിയകാട് | INC | ബീന കുര്യൻ (ബീന ബോബി) | AAP | 4 |
17 | എറണാകുളം | ജി 50 വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് | 10-വരിക്കോലി | INC | ബിനിത | INC | 88 |
18 | എറണാകുളം | ജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത് | 13 -കോരങ്കടവ് | INC | ആന്റോസ് പി. സ്കറിയ | INC | 100 |
19 | തൃശ്ശൂർ | ജി 81 മാളഗ്രാമ പഞ്ചായത്ത് | 14-കാവനാട് | IND | നിത | INC | 567 |
20 | പാലക്കാട് | ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത് | 24-വാണിയംകുളം | CPI(M) | അബ്ദുൾ ഖാദർ സി. | CPI(M) | 10207 |
21 | പാലക്കാട് | എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി | 07-പാലാട്ട് റോഡ് | BJP | സഞ്ജുമോൻ പി. | BJP | 192 |
22 | പാലക്കാട് | ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് | 06-കണ്ണോട് | INC | പ്രത്യുഷ് കുമാർ ജി. | INC | 1549 |
23 | പാലക്കാട് | ജി 05 പട്ടിത്തറഗ്രാമ പഞ്ചായത്ത് | 14-തലക്കശ്ശേരി | CPI(M) | സി.പി. മുഹമ്മദ് | INC | 142 |
24 | പാലക്കാട് | ജി.06 തിരുമിറ്റക്കോട്ഗ്രാമ പഞ്ചായത്ത് | 11-പള്ളിപ്പാടം | INC | എം.കെ. റഷീദ് തങ്ങൾ | INC | 93 |
25 | പാലക്കാട് | ജി.90 വടക്കഞ്ചേരിഗ്രാമ പഞ്ചായത്ത് | 06-അഞ്ചുമൂർത്തി | CPI(M) | സതീഷ് കുമാർ ജി. | INC | 325 |
26 | മലപ്പുറം | ജി 67 ഒഴൂർ ഗ്രാമ പഞ്ചായത്ത് | 16-ഒഴൂർ | BJP | കെ.പി. രാധ | CPI(M) | 51 |
27 | കോഴിക്കോട് | ജി 09 വാണിമേൽ ഗ്രാമ പഞ്ചായത്ത് | 14-കോടിയൂറ | IND | അനസ് നങ്ങാണ്ടി | INC | 444 |
28 | കോഴിക്കോട് | ജി 20 വില്ല്യാപ്പള്ളിഗ്രാമ പഞ്ചായത്ത് | 16-ചല്ലി വയൽ | CPI(M) | പ്രകാശൻ മാസ്റ്റർ എൻ.ബി. | INC | 311 |
29 | കോഴിക്കോട് | ജി 56 മടവൂർ ഗ്രാമ പഞ്ചായത്ത് | 05-പുല്ലാളൂർ | IUML | സിറാജ് ചെറുവലത്ത് | IUML | 234 |
30 | കോഴിക്കോട് | ജി 65 മാവൂർഗ്രാമ പഞ്ചായത്ത് | 13-പാറമ്മൽ | IUML | വളപ്പിൽ റസാഖ് | INC | 271 |
31 | വയനാട് | ജി 19 മുട്ടിൽ ഗ്രാമ പഞ്ചായത്ത് | 03-പരിയാരം | IUML | ആലി എം.കെ. | IUML | 83 |
32 | കണ്ണൂർ | ബി 144 പാനൂർ ബ്ലോക്ക്പഞ്ചായത്ത് | 10-ചൊക്ലി | CPI(M) | തീർത്ഥ അനൂപ് | CPI(M) | 2181 |
33 | കാസർഗോഡ് | ജി 22 പള്ളിക്കരഗ്രാമ പഞ്ചായത്ത് | 22-കോട്ടക്കുന്ന് | IUML | അബ്ദുള്ള സിംഗപ്പൂർ | IUML | 117 |