റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
മണ്ഡലകാലവുമായി ബന്ധപ്പെട്ട് TB ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താൽക്കാലിക കടകൾ ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പുനലൂർ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
100 കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ് ഈ കടകൾ, പുനലൂരിൽ ഉത്സവ അന്തരീക്ഷം ഒരുക്കുന്ന 45 ദിവസമാണ് മണ്ഡലകാലം. അയ്യപ്പന്മാർ പുനലൂരിൽ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്നത് പ്രധാനമായും TB ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാരകേന്ദ്രം സന്ദർശിക്കുന്നതിനാണ്.
അവിടെയെത്തുന്ന ഭക്തർക്കായി വെളിച്ചം, കുളിക്കടവ് അടക്കമുള്ള സൗകര്യങ്ങൾ നഗരസഭ ഒരുക്കി നൽകുന്നുണ്ട്. ശുചീകരണത്തിനായി പ്രത്യേക ടീമിനെ തന്നെ അവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിലൂടെ പല നിലയിലായി ലക്ഷക്കണക്കിന് രൂപ ഈ പട്ടണത്തിലേക്ക് എത്തുന്നു.
NH PWD അധികൃതർ വാക്കാൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ കച്ചവടക്കാർ തയ്യാറാണ്. എന്നാൽ ഏതു നിലയിലും ഭക്തരെയും കച്ചവടക്കാരെയും ദ്രോഹിക്കാനാണ് BJP നേതൃത്വം ശ്രമിക്കുന്നത്. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം നഗരസഭക്ക് ഉണ്ട്. അത് നിർവഹിക്കുമെന്ന് LDF നേതൃത്വത്തിന് നഗരസഭാ ഭരണാധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ BJP നേതൃത്വം ചില സ്ഥാപിത താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാരികൾക്കെതിരെ പരാതികളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളിൽ LDF ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
അയ്യപ്പഭക്തർ താല്പര്യപൂർവ്വം കാണുന്ന മിനി പമ്പ എന്നറിയപ്പെടുന്ന വ്യാപാര കേന്ദ്രത്തെ തകർക്കുന്നത് ഭക്തന്മാരെ സഹായിക്കാനല്ല, മറിച്ച് ദ്രോഹിക്കാനാണ്, തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം സങ്കുചിത നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ LDF നേതൃത്വം ഇടപെടുമെന്നും നേതാക്കൾ അറിയിച്ചു.