പത്തനാപുരം : കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു ( കേപ് ) കീഴിലുള്ള പത്തനാപുരം എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2023 നവംബർ 29 ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495351004, 8547852810 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.