റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഇന്ന് കൊല്ലത്ത് നടന്നു. വൈകീട്ട് നാല് മണിയോട് കൂടി കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച സഹകരണ ഘോഷയാത്ര ചിന്നക്കടയിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സഹകരണ വാരാഘോഷം സമാപനപരിപാടികളുടെ ഭാഗമായി ശനിയാഴ്ച വിവിധ സഹകരണ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ വിളംബരറാലികൾ നടത്തിയിരുന്നു.
വാരാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് മൂന്നിന് അയത്തിൽ ടർഫ് ഗ്രൗണ്ടിൽ സെവൻസ് ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു.