പാലക്കാട് ജില്ലയിലെ എല്‍.പി.ജി ഏജന്‍സികളില്‍ നിന്നും റീഫില്‍ സിലിണ്ടറുകള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ നിലവിലെ വില ഒന്നിന് 921.50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ നിലവിലെ വില ഒന്നിന് 1876 രൂപയുമാണ്.
ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജുകള്‍ ഇപ്രകാരം:
* 5 കി.മീ വരെ സൗജന്യം
* 5-12 കി.മീ വരെ 30 രൂപ
* 12-20 കി.മീ വരെ 35 രൂപ
* 20 കി.മീറ്ററില്‍ അധികം 39 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505541 ല്‍ ബന്ധപ്പെടാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.