• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

അറിയിപ്പുകൾ

വനിതാ തെറാപ്പിസ്റ്റ് : ഇന്റർവ്യൂ 11 ലേക്ക് മാറ്റി

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല  കരാർ അടിസ്ഥാനത്തിൽ    ആയുർവേദ  വനിതാ തെറാപ്പിസ്റ്റ്  തസ്തികയിലേക്ക് മാർച്ച് ആറിന്   രാവിലെ 10.30ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 11 ലേക്ക്  മാറ്റിയതായി ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ല. ഫോൺ : 0495-2923213, 8078223001. 

അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി : ഇന്റർവ്യൂ അഞ്ചിന്

കോഴിക്കോട് ഇംഹാൻസിലേക്ക് അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് അഞ്ചിന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത – ആർ.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, പി.എച്ച്.ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം ആർ.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് പരിഗണിക്കും. www.imhans.ac.in, ഫോൺ : 0495 2359352.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഡിവിഷനു കീഴിലുളള ക്ഷേത്രാചാരസ്ഥാനികർ, കോലാധാരികൾ എന്നിവർക്കുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാരസ്ഥാനികർ, അന്തിത്തിരിയൻ, അച്ഛൻ (ക്ഷേത്ര ശ്രീകോവിലിനകത്തെ കർമം ചെയ്യുന്ന വിഭാഗം മാത്രം), കോമരം/വെളിച്ചപ്പാട്, കർമ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലാധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. മറ്റെന്തെങ്കിലും തരത്തിലുളള ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവസാന തിയ്യതി : മാർച്ച് 18.  www.malabardevaswom.kerala.gov.in ഫോൺ : 0495 2374547 

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

 എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ  ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്‌റ്റൈപൻഡും നൽകും.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. www.careers.haritham.kerala.gov.in മുഖേന മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.  പ്രായപരിധി 27 വയസ്സ്. ഫോൺ : 0471 2449939