• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പ്രൈവറ്റ് ഐ.ടി.ഐ റീ-ഇംബേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന തീയതി ദീർഘിപ്പിച്ചു

സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് റീ-ഇംബേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന തീയതി 2024 ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പിന് അർഹത. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി നൽകുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാവുന്നതാണ്. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. പ്രസ്തുത വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. www.minoritywelfare.kerala.gov.in -എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.