1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/39/2024-ഫിൻ. തിയതി 24.01.2024) വിശദാംശങ്ങൾക്കും…
ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റം വഹിക്കുന്ന വ്യവസായമായി കായികരംഗം മാറി: മന്ത്രി പി രാജീവ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റങ്ങൾ വഹിക്കുന്ന വ്യവസായമായി കായിക രംഗം മാറിയെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിൽ സ്പോർട്സ് ഉത്പന്നങ്ങളുടെ നിർമാണം വളരെ കുറവാണ്. ഇന്ത്യയിൽത്തന്നെ ജലന്ധറിലും മീററ്റിലുമാണ് ഈ രംഗത്ത് ഏറ്റവുമധികം നിർമാണം നടക്കുന്നത്. ഇതിനിടയിൽ…
താത്പര്യപത്രം ക്ഷണിച്ചു
കൊല്ലം ശ്രീനാരായണഗുരു സാസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നിർമാണത്തിനായി പരിചയ സമ്പന്നരായ ശില്പികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്. വിശദവിവരങ്ങൾക്ക്: www.culturedirectorate.kerala.gov.in.
റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.…
ഓങ്കോളജിസ്റ്റ് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. DM/DNB in Medical Oncology യും Permanent Registration Under Kerala State…