ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ചലച്ചിത്ര മേള. അന്താരാഷ്ട്ര കായിക ഉച്ചകോടി കേരളയുടെ ഭാഗമായിട്ടാണ് കായിക പ്രേമികൾക്കായി ചലച്ചിത്ര പ്രദർശനം നടത്തിയത്. കായികം പ്രധാന പ്രമേയമാക്കിയ ആറ് മലയാള ചലച്ചിത്രങ്ങളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനകത്തെ തീയറ്ററുകളിൽ പ്രദർശിപ്പിച്ചത്. പ്രവേശനം സൗജന്യമായിരുന്നു. ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റൻ, മടപ്പള്ളി യുണൈറ്റഡ്, സുഡാനി ഫ്രം നൈജീരിയ, കരിങ്കുന്നം സിക്‌സസ്, 1983, രക്ഷാധികാരി ബൈജു എന്നീ ചിത്രങ്ങളാണ് രാവിലെ 12 മുതൽ പ്രദർശിപ്പിച്ചത്.