കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാരം (2021-22) പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രതിഭാധനരായ 1000 ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം പുരസ്കാരം വിതരണം നൽകുന്നു. ജനുവരി 25ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാര വിതരണം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.