• Thu. Apr 24th, 2025

True News Live

Reg. No: UDYAM-KL-06-0032415

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ജനുവരി 27ന്

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ  രജിസ്‌ട്രേഷൻ ക്യാമ്പ് ജനുവരി 27ന് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും.  35 വയസിൽ താഴെ പ്രായവും മിനിമം യോഗ്യത പ്ലസ്ടു, അല്ലെങ്കിൽ തതുല്യ ഐടിഐ/ഐറ്റിസി തുടങ്ങി ബിരുദം, ബിരുദാനന്തര ബിരുദം ഉളള ഉദ്യോഗാർത്ഥികൾക്കാണ് രജിസ്റ്റർ ചെയ്യാനുളള അവസരം.  രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ആഴ്ചതോറും വ്യത്യസ്ത സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം.  താല്പര്യമുള്ളവർ അന്നേ ദിവസം ബയോഡാറ്റാ, 250 രൂപ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം രാവിലെ 10 മണിക്ക് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം.