കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 18) പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എയും കേരള മോട്ടോർ തൊഴിലാളി ബോർഡ് ചെയർമാനുമായ കെ.കെ ദിവാകരൻ, ബോർഡ് ഡയറക്ടർമാർ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.