ദേശീയ ട്രാഫിക് വാരാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് 2000 മൈ ഭാരത് വളണ്ടിയർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ പരിശീലനം നൽകും. മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്രയാണ് പരിപാടികൾ ഏകോപിപ്പിക്കുക. ഓരോ ജില്ലയിലും 100 വീതവും കൊച്ചിയിൽ 500 ഉം വളണ്ടിയർമാരെയാണ് പരിശീലനം നൽകി ട്രാഫിക് ജോലിക്ക് നിയോഗിക്കുക. എൻ എസ് എസ്, എൻ സി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, യുവജനക്ഷേമ ബോർഡ് വളണ്ടിയർമാരാണ് മൈ ഭാരത് വളണ്ടിയർമാരായി രജിസ്റ്റർ ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ഇന്ന് (ജനുവരി 11) രാവിലെ 10 മണിക്ക് സംസ്ഥാന കായിക യുവജനകര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് നിർവഹിക്കും.