• Wed. Apr 30th, 2025

True News Live

Reg. No: UDYAM-KL-06-0032415

ഡെപ്യൂട്ടേഷൻ നിയമനം

എസ്.സി.ഇ.ആർ.ടി കേരളയിൽ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ തസ്തികയിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയാവും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.