2022 വർഷത്തിൽ മികച്ച സേവനം കാഴ്ചവച്ച ഇ.എസ്.ഐ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ജനുവരി 18ന് രാവിലെ 11ന് തൈക്കാട് ഗവ. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വിദ്യാഭ്യാസ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനം പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയും രണ്ടാം സ്ഥാനം എറണാകുളം ഇ.എസ്.ഐ ആശുപത്രി, ആലപ്പുഴ ഇഎസ്ഐ ആശുപത്രി എന്നീ സ്ഥാപനങ്ങളും കരസ്ഥമാക്കി. ഡിസ്പെൻസറി വിഭാഗത്തിൽ എരഞ്ഞിപ്പാലം ഇഎസ്ഐ ഡിസ്പെൻസറി (കോഴിക്കോട്), മൈനാഗപ്പള്ളി ഇഎസ്ഐ ഡിസ്പെൻസറി (കൊല്ലം) എന്നീ സ്ഥാപനങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.