കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പ്രശസ്ത ഒഡീസി നർത്തകി ഗുരു പദ്മശ്രീ രഞ്ജന ഗോഹറിന്റെ നേതൃത്വത്തിൽ ജനുവരി ആറിന് ആരംഭിച്ച ഒഡീസി ശിൽപശാല സമാപിച്ചു. റിഗാറ്റ നാട്യകേന്ദ്രം ഡയറക്ടർ ഗിരിജ ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാപനചടങ്ങിന്റെ ഉദ്ഘാടനം നടനഗ്രാമം വൈസ് ചെയർപേഴ്സണും പ്രശസ്ത ഭരതനാട്യം നർത്തകിയുമായി ഡോ. രാജശ്രീ വാര്യർ, ഗുരു ഗിരിജ ചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഗുരു പദ്മശ്രീ രഞ്ജന ഗോഹർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.