• Sat. Dec 28th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ്ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ സി.എ ടു ഡയറക്ടർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപ പത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഫെബ്രുവരി മൂന്നിന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.