• Sat. Dec 28th, 2024

True News Live

Reg. No: UDYAM-KL-06-0032415

കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം : വിജയികൾക്ക് സമ്മാനം നൽകി

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന കലോത്സവത്തിന്റെ മീഡിയ സെന്ററിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. കൊല്ലം പ്രസ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി പ്രേം, കലോത്സവ പബ്ലിസിറ്റി കൺവീനർ പ്രിൻസ്, കേരള മീഡിയ അക്കാദമി കോ ഓർഡിനേറ്റർമാരായ സ്‌നെമ്യ മാഹിൻ, അനിൽകുമാർ പരമേശ്വരൻ, ബി ചന്ദ്രകുമാർ, കലോത്സവ പബ്ലിസിറ്റി ജോയിന്റ് കൺവീനർമാരായ സജീവ്, ഗോപകുമാർ, പോരുവഴി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു,