അച്ചന്‍കോവില്‍ കോട്ടവാസല്‍ വനത്തിനുള്ളില്‍ ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം കുടുങ്ങിയതായി വിവരം. 29 വിദ്യാർത്ഥികളും 3 അധ്യാപകരും ഉൾപ്പെടുന്നതാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിനോദയാത്രക്കെത്തിയ സംഘം.
ഗവൺമെന്റിന്റെ കീഴിലുള്ള 2 ഗൈഡുകൾ കൂടി സംഘത്തിനൊപ്പമുണ്ടായിരുന്നു. ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ആനയെ കണ്ട് തിരികെ വനത്തിനുള്ളിലേക്ക് പോവുകയും പിന്നീട് കനത്ത മഴയിൽ ഉൾവനത്തിൽ അകപ്പെടുകയുമായിരുന്നു.
കനത്ത മഴയിലും പോലീസും ഫയര്‍ഫോഴ്സും രക്ഷാദൌത്യം തുടരുന്നു.
അതിഭയങ്കര മഴയാണ് ആള്‍ക്കാര്‍ സുരക്ഷിതരായിരിക്കുന്നു എന്നാണ് അവസാനം കിട്ടിയ വിവരം (11.33PM)
വനത്തിനുള്ളിൽ കുടുങ്ങിയ 29 വിദ്യാർഥികളും 4 അധ്യാപകരുമടങ്ങുന്ന സംഘത്തെ പുലർച്ചെ 4 മണിയോട് കൂടി വനത്തിന് പുറത്തെത്തിച്ചു.