• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: December 2023

  • Home
  • കെഎസ്‌ആർടിസിയിൽ ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം

കെഎസ്‌ആർടിസിയിൽ ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം

തിരുവനന്തപുരം : കെഎസ്‌ആർടിസിയിലും ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം. തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും വ്യാഴാഴ്‌ച മുതലാണ് ഡിജിറ്റൽ മണി സൗകര്യം. പരീക്ഷണാർഥത്തിലാണ്‌ നടപടി.…

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം  പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച…

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം: ചലച്ചിത്രതാരം ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു,’ എന്ന് കെ സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.…

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കൽ മാർച്ച് 14 വരെ സൗജന്യം

ആധാർ കാർഡിലെ തിരിച്ചറിയൽ വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് തെറ്റിദ്ധാരണ വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്ക് ഏറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാർ പുതുക്കാനുള്ള അവസാന…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം…