തിരുവനന്തപുരം : കേരളവും ക്യൂബയും സംയുക്ത മായി സംഘടിപ്പി ക്കുന്ന ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് 16ന് തിരുവനന്തപുരത്ത് തുടക്കമാകും. ലാറ്റിനമേരിക്കൻ വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ പേരിലാണ് ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 16 മുതൽ 20 വരെ അഞ്ചു ദിവസമാണ് പരിപാടി.
ജിമ്മി ജോർജ്ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കായിക-യുവജനകാര്യ മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും. ഉദ്ഘാടന ദിവസത്തെ മത്സരങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തുടർന്നുള്ള ദിവസരങ്ങളിലെ മത്സരങ്ങൾ ഹയാത്ത് റീജൻസിയിൽ പ്രത്യേകം സജ്ജീ കരിച്ച വേദിയിലും നടക്കും.
ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർമാരും ഇന്റർനാഷനൽ മാസ്റ്റർമാരും ഇന്ത്യ ൻ ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന മത്സരങ്ങ ളിൽ വിവിധ മത്സരങ്ങളിൽ വിജയികളായ 64 കേരള ചെസ് താരങ്ങളും മത്സരിക്കും. സംസ്ഥാന കായിക വകുപ്പ്സംഘടിപ്പിക്കുന്ന മത്സരത്തിന്റെ നടത്തിപ്പ്ചുമതല സംസ്ഥാന സ്പോർട്സ്കൗ ൺസിലിനും സ്പോർട്സ്കേരള ഫൗണ്ടേഷനുമാണ്.
കായിക രംഗത്ത് കേരളം ക്യൂബയുമായി സഹകരിക്കുന്നതിന് ജൂണിൽ മുഖ്യമന്ത്രി നടത്തിയ ക്യൂബ സന്ദർശനത്തിൽ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ കായിക സംരംഭം കൂടിയാണ് ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ. ഫെസ്റ്റിവലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികളും ക്യൂബൻ, ഇന്ത്യൻ താരങ്ങളുമായി മത്സരിക്കും.
ആഗോള തലത്തിൽ ശ്രദ്ധേയരായ ഇന്ത്യൻ താരം പ്രഗ്യാനന്ദയും കേരളത്തിന്റെ നിഹാൽ സരിനും ഏറ്റുമുട്ടുന്ന മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കേരളത്തിലെ ചെസ് കളിക്കാർക്കു വേണ്ടി ക്യൂബയുടേയും ഇന്ത്യയുടേയും താരങ്ങളും പരിശീലകരും നയിക്കുന്ന പ്രത്യേക ശിൽപ്പശാലകളും ചെസ് ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ഉദ്ഘാടന ദിവസം നാല് ക്യൂബൻ, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാർ കേരളത്തിലെ വിവിധ മത്സരങ്ങളിൽ വിജയിച്ച 64 പേരുമായി ഒരേ സമയം മത്സരിക്കും. വിദ്യാർഥികൾക്കായി ചെസ് ടൂർണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ദിനം ക്യൂബയും കേരളവും തമ്മിലുള്ള റാപിഡ്, ബ്ലിറ്റ്സ് മത്സരങ്ങൾ നടക്കും. ക്യൂബയിൽ നിന്നുള്ള മൂന്ന് ഗ്രാൻഡ്മാസ്റ്റർമാരും ഒരു ഇന്റർനാഷണൽ മാസ്റ്ററും കേരളത്തിൽ നിന്നുള്ള ഒരു ഗ്രാൻഡ്മാസ്റ്റർ, രണ്ട് ഇന്റർനാഷണൽ മാസ്റ്റർമാർ, ഒരു ഫിഡെ മാസ്റ്റർ എന്നിവരും മത്സരങ്ങളിൽ പങ്കെടുക്കും. മത്സരങ്ങൾ വലിയ എൽഇഡി സ്ക്രീനിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.
മൂന്നാം ദിവസം കേരളവും ക്യൂബയും തമ്മിലുള്ള മത്സരം രാവിലെ നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പ്രത്യേക സെഷനിൽ രണ്ട് ഇന്റർനാഷണൽ മാസ്റ്റർമാരുടെ നേതൃത്വത്തിൽ ചെസ് പരിശീലന ശിൽപ്പശാല നടക്കും. നാലാം ദിനം ചെസ് ഗ്രാൻമാസ്റ്ററും പരിശീലകനുമായ ആർ ബി രമേശ് കുട്ടികൾക്കായി ക്ലാസ് നയിക്കും. അഞ്ചാം ദിനം പ്രഗ്യാനന്ദയും നിഹാൽ സരിനും രണ്ട് റാപ്പിഡ്, ഒരു ബ്ലിറ്റ്സ് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം പ്രഗ്യാനന്ദയും നിഹാൽ സരിനും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 16 ബാല ചെസ് താരങ്ങളുമായി കളിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ചെസ് താരങ്ങളെ അനുമോദിക്കും.