പുനലൂർ : പത്തനാപുരത്ത് നട ന്ന് പുനലൂർ ഉപജില്ല കലോത്സവ ത്തിൽ പുനലൂർ ഗവ എച്ച്എസ്എ സിന് ഓവറോൾ ചാമ്പ്യൻഷിപ്. കഴിഞ്ഞ ദിവസം നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിലും ഈ സ്കൂൾ ഓവറോൾ നേടിയിരുന്നു. യുപി വിഭാഗത്തിൽ 70 പോയിന്റും, എച്ച്എസ്എസ് വിഭാഗത്തിൽ 242 പോയിന്റും നേടിയാണ് ചാംപ്യൻമാരായത്. മേളകളിൽ പങ്കെടുത്ത വിദ്യാർഥികളെ അനുമോദിച്ചു.
ട്രോഫികളുമായി കുട്ടികൾ പുന ലൂർ പട്ടണത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പോസ്റ്റ് ഓഫിസ് ജംക്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പട്ടണം ചുറ്റി സ്കൂളിൽ സമാപിച്ചു. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ പി.ജയഹരി, പ്രഥമാധ്യാപിക പി.എ.ഉഷ, സ്റ്റാഫ് സെക്രട്ടറി ജി.ബൈജു, പിടിഎ പ്രസിഡന്റ് നെടുങ്കയം നാസർ, വൈസ് പ്രസിഡന്റ് ഇടമൺ റെജി, മാതൃസമിതി പ്രസിഡന്റ് ഗായത്രി ദേവി, എസ്എംസി ചെയർമാൻ കാര്യം നസീർ, കലാ- ശാസ്ത്ര സ്കൂൾതല കൺവീനർമാർ എന്നിവർ പങ്കെടുത്തു.