• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വാദ്യോപകരണങ്ങൾ, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം
നൽകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം, ആടയാഭരണം വാങ്ങുന്നതിനാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആവശ്യമായ വാദ്യോപകരണം (ശ്രുതി ബോക്‌സ്, വീണ, വയലിൻ, മൃഗംദം,ചെണ്ട, മദ്ദളം, മിഴാവ്, തിമില), ആടയാഭരണങ്ങൾ ഏതെന്നുമുള്ള കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം, അപേക്ഷ സ്ഥാപനമേധാവി മുഖാന്തരം നവംബർ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.