• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് : പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവർ 2024 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് പകർപ്പ്, പെൻഷൻ പാസ്ബുക്ക്/കാർഡ് പകർപ്പ്, നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ ഡിസംബർ 31നകം കെട്ടിക നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.