• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പൊരുതുന്ന ഗാസയ്ക്ക്  ഐക്യദാർഢ്യമർപ്പിച്ച് DYFI നൈറ്റ്‌ മാർച്ച്‌.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂർ : ഗാസയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട്,  മനുഷ്യാവകാശ  ലംഘനങ്ങൾക്കെതിരെ  ജീവിക്കാനായി പടപൊരുതുന്ന ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും DYFI പുനലൂർ ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.  പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ചെമ്മന്തൂരിൽ സമാപിച്ചപ്പോൾ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു സമാപനയോഗം ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷനായി.സെക്രട്ടറി അഡ്വ. എസ്. ശ്യാം സ്വാഗതം പറഞ്ഞു. എബീ ഷൈനു, സുജിൻ സുന്ദരൻ ,  ഷഫ്ന ഷാജഹാൻ,  സെബാസ്റ്റ്യൻ, ശിവജി, സജിൻ, അരുൺ, രതീഷ്, മഹേഷ്‌, ബൈജു ഖാന്‍ തുടങ്ങിയവർ നേതൃത്വം നൽകി