റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട PWD റോഡുകളിൽ ഒന്നായ പനച്ചിവിള തടിക്കാട് റോഡ് BM /BC നിലവാരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിലേക്കായി ആവിശ്യമായ നിലയിലുള്ള എസ്ടിമേറ്റ് എടുത്ത് സമർപ്പിക്കാൻ PWD അഞ്ചൽ സെക്ഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് PS സുപാൽ MLA നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ എസ്‌ടിമേറ്റും റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി വിശദമായ നിവേദനവും നേരത്തെ തന്നെ MLA നേരിട്ടും, ഡിപ്പാർട്ട്മെന്റ് ഉചിതമാർഗേണയും ഗവണ്മെന്റിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ നബാഡിന്റെ മരാമത്ത് വർക്കുകളുടെ കൂട്ടത്തിൽ പനച്ചിവിള – തടിക്കാട് റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിനായി 7കോടി രൂപയുടെ അംഗീകാരം നമ്പാർഡ് നൽകിയിരുന്നു. തുടർന്ന് ബാക്കി നടപടികൾ പൂർത്തിയാക്കി ഇപ്പോൾ PWD ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ നൽകിയിരിക്കുകയാണ്. റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിനും കൂടാതെ 7വർഷത്തെ പരിപാലനത്തിനും കൂടിആയാണ് തുക അനുവദിച്ചിട്ടുള്ളത്.
ഇന്ന് ലഭ്യമായ ASന്റെ അടിസ്ഥാനത്തിൽ PWD അഞ്ചൽ സെക്ഷൻ നടപ്പിലാക്കുവാൻ ഉള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വർക്ക് ടെണ്ടർ ചെയ്യിച്ച് നിർമ്മാണപ്രവർത്തികൾ ഉടൻ ആരംഭിക്കാൻ കഴിയും എന്ന് MLA അറിയിച്ചു.