പുനലൂർ : കേരള പ്രവാസി സംഘം പുനലൂർ ഏരിയ കൺവെൻഷൻ പുനലൂർ കോളേജ് ഓഫ് കൊമേഴ്സിൽ ശ്രീരാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശിധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം നിസാം, സിപിഐ (എം) ഏരിയ സെക്രട്ടറി എസ്. ബിജു, പി. വിജയൻ, മുൻ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ബാലൻചന്ദ്രൻ പിള്ള എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഭാരവാഹികൾ
അരവിന്ദാക്ഷൻ (സെക്രട്ടറി)
സുധീർ ലാൽ (പ്രസിഡന്റ്)
പി വിജയൻ (ട്രഷറർ)