• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

RPL പുനരുദ്ധാരണം MP തെറ്റിധാരണ പരത്തുന്നു. കേന്ദ്ര പാക്കേജ് അനുവദിക്കണം : എസ്. ജയമോഹൻ

പുനലൂർ : പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ പുനരുദ്ധാരണത്തിന് കേന്ദ്ര പാക്കേജ് അനുവദിക്കാനാണ് പ്രേമചന്ദ്രൻ എം.പി ഇടപെടേണ്ടതെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് RPL. RPL ന്റെ നല്ല കാലത്ത് കേന്ദ്രസർക്കാരിനു ലാഭവിഹിതം നൽകിയ സ്ഥാപനമാണ് ആർ.പി.എൽ. വംശീയ കലാപത്തെ തുടർന്ന് കുടിയൊഴുപ്പിച്ച തമിഴ് വംശജരെ ഇന്ത്യൻ – ശ്രീലങ്കൻ സർക്കാർ സംയുക്ത കരാറിനടിസ്ഥാനത്തിലാണ് കേരളത്തിൽ കൊണ്ടുവന്നത്. ഇവിടെ വന്നവരുടെ താമസവും തൊഴിലും നൽകുന്നതിന് ശ്രീലങ്ക സർക്കാർ സാമ്പത്തിക സഹായവും നൽകിയതാണ്. റബ്ബർ കൃഷി നഷ്ടമായതിനെ തുടർന്ന് കേന്ദ്രസർക്കാർ RPL നെ കയ്യൊഴിഞ്ഞു. കോൺഗ്രസും ബിജെപി സർക്കാരും ഒരുപോലെ ഇതിന് ഉത്തരവാദികളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തൊഴിൽ വകുപ്പ് കൈകാര്യം ചെയ്ത പാർട്ടിയാണ് RSP. ആർ.എസ്.പി യുടെ മന്ത്രി വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് RPL അധപ്പതനത്തിലേക്ക് നീങ്ങിയത്. റീ പ്ലാന്റ് ചെയ്യുന്ന ഘട്ടത്തിൽ കമ്പനിയ്ക്ക് ലഭിച്ച 35 കോടിയോളം രൂപ ധൂർത്ത് നടത്തിയത് ആർ.പി.എൽ RSP ഭരിക്കുന്ന സന്ദർഭത്തിലാണ്. ഇന്നത്തെ ആർ.എസ്. പി സംസ്ഥാന സെക്രട്ടറി അന്നത്തെ തൊഴിൽ മന്ത്രിയായിരുന്നു. തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി 15 ദിവസത്തിൽ നിന്നും 20 ദിവസമാക്കിയത് വി. എസ് സർക്കാരിന്റെ കാലത്ത് പി.കെ ഗുരുദാസൻ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. പിണറായി സർക്കാരിന്റെ കാലത്ത് TP രാമകൃഷ്ണൻ തൊഴിൽ മന്ത്രി ആയിരിക്കുമ്പോൾ 13 കോടി രൂപ RPL നു നൽകി. ധനമന്ത്രി കെ എൻ ബാലഗോപാൽ മുൻകൈയെടുത്ത് രണ്ടുകോടി സഹായവും ഇപ്പോൾ അനുവദിച്ചു. യാഡൊരു സഹായവും ചെയ്യാത്ത MP കേന്ദ്രത്തിൽ ഒരുതവണ പോലും പാർലമെന്റിൽ RPL ന്റെ പ്രശ്നം ഉന്നയിക്കാൻ തയ്യാറായിട്ടില്ല. MP ഇപ്പോൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രംഗത്ത് വന്നത് എന്തിനാണെന്ന് തൊഴിലാളികൾ മനസിലാക്കും. വീട് വച്ചു നൽകാനും, നവീകരിക്കാനും എൽഡിഎഫ് സർക്കാർ പണം നീക്കിവെച്ചിട്ടുണ്ട്. RPL ന്റെ നവീകരണത്തിന് കേന്ദ്രം സഹായിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ തൊഴിലാളികളെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും എസ് ജയമോഹൻ മുന്നറിയിപ്പ് നൽകി.