റിപ്പോർട്ടർ: സുരാജ് പുനലൂർ
പുനലൂർ : നഗരസഭയിലെ പ്ലാച്ചേരിയിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തിൽ വന്നുചേർന്നിട്ടുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടേയും നഗരസഭ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട കരാറുകാരുടെയും യോഗം MLA വിളിച്ചുചേർത്ത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയിൽ ഫ്ലാറ്റിന് ചുറ്റുമുള്ള വലിയ കുന്നിടിഞ്ഞ് വീണിരുന്നു കൂടാതെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു ഈ കാര്യങ്ങൾ നഗരസഭ ജനപ്രതിനിധികൾ MLA അറിയിക്കുകയും എംഎൽഎ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിൽ വന്നിട്ടുള്ള നിർമ്മാണ പോരായ്മകൾ എല്ലാം തന്നെ മനസ്സിലാക്കിയശേഷമാണ് ഇന്ന് യോഗം വിളിച്ച് ചേർത്തത്
യോഗത്തിൽ പങ്കെടുത്തു കൊണ്ട് കെട്ടിടത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ എല്ലാം തന്നെ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ ചൂണ്ടിക്കാട്ടി തുടർന്ന് വിഷയങ്ങൾ ഓരോന്നോരോന്നായി പരിഹരിക്കുന്ന നിലയിൽ വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് MLA ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പ്രധാനമായും ഫ്ലാറ്റിൽ താമസിക്കുന്ന താമസക്കാർക്ക് കുടിവെള്ളത്തിന്റെ വിഷയമാണ് ഉണ്ടായിരുന്നത് അടിയന്തരമായി കുടിവെള്ള പ്രശ്നം പരിഹരിക്കാനായി നഗരസഭ എല്ലാദിവസവും കുടിവെള്ളം എത്തിക്കുവാനും എത്തിക്കുന്ന കുടിവെള്ളം എല്ലാ ഫ്ലാറ്റിലേക്കു പ്രത്യേകമായി ടാപ്പ് വെച്ച് എത്തിക്കുന്നതിന് ഫ്ലാറ്റ് നിർമ്മാണ പ്രവർത്തനം നടത്തിയ കരാറുകാരന് MLA നിർദ്ദേശം നൽകി കരാറുകാരൻ പ്രവർത്തി വളരെ അടിയന്തരമായി പൂർത്തിയാക്കാമെന്ന് യോഗത്തിൽ സമ്മതിക്കും ഫ്ലാറ്റിനെ മെയിന്റനൻസ് നടപടികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കെട്ടിടത്തിന്റെ കരാറെടുത്ത കരാറുകാരൻ യോഗത്തിൽ പറഞ്ഞു
ഫ്ലാറ്റിലെ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് STP യുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കംപ്ലയിന്റ് പരിഹരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇത് പരിഹരിക്കാൻ കരാർ എടുത്തിട്ടുള്ള കരാറുകാർ കഴിഞ്ഞദിവസം എംഎൽഎ സന്ദർശിച്ചതിനുശേഷം ഈ വിഷയം പരിഹരിക്കണമെന്ന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ടെക്നീഷ്യന്മാരെ ഉപയോഗിച്ചുകൊണ്ട് ഇന്നുമുതൽ പരിശോധനകൾ തുടങ്ങിയിട്ടുണ്ട്.
കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ തകരാർ കണ്ടെത്താൻ കഴിയൂ എന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രസ്തുത തകരാർ കണ്ടെത്തി പരിഹരിക്കാമെന്നും STP കരാറെടുത്ത ആളുകൾ യോഗത്തിൽ പറഞ്ഞു
ഫ്ലാറ്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മുഴുവൻ തകരാറുകളും നിലവിലെ കൺസൾട്ടൻസി ഉദ്യോഗസ്ഥരും ലൈഫ്മിഷൻ ഉദ്യോഗസ്ഥരും നാളെ മുതൽ ഒരോ ഫ്ലാറ്റിലും നേരിട്ട് ചെന്ന് താമസക്കാരെ കണ്ടുകൊണ്ട് ഫ്ലാറ്റിൽ ഉണ്ടായിട്ടുള്ള പോരായ്മകളും പരാതികളും നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എംഎൽഎ നിർദേശം നൽകി. പുതിയതായി വർക്ക് ക്രമീകരിക്കുന്നതിന് വേണ്ടി സംരക്ഷണഭിത്തി കെട്ടാനും കുടിവെള്ളമെത്തിക്കാൻ പുതിയ ബോർവെൽ നിർമ്മിക്കുവാൻ, ലിഫ്റ്റ് വയ്ക്കുവാൻ ഉൾപ്പെടെയുള്ളതിനായി പ്രോജക്ട് റിപ്പോർട്ട് നഗരസഭയുടെ നേതൃത്വത്തിൽ PWD ഉദ്യോഗസ്ഥരെയും നഗരസഭ എൻജിനീയറിങ് വിഭാഗത്തെയും ലൈഫ്മിഷൻ ഉദ്യോഗസ്ഥരെയും സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കി ഗവൺമെന്റിലേക്ക് സമർപ്പിക്കുവാൻ ആയി നൽകണമെന്ന് എംഎൽഎ നഗരസഭ പ്രതിനിധികൾക്ക് നിർദേശം നൽകി. ഫ്ലാറ്റിൽ താമസിക്കുന്ന മുഴുവനാളുകൾക്കും കൃത്യമായ സൗകര്യമൊരുക്കുന്ന നിലയിൽ പരാതി രഹിതമായി എല്ലാ അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ പൂർത്തിയാക്കി എംഎൽഎയ്ക്ക് റിപ്പോർട്ട് നൽകണം എന്ന് യോഗത്തിൽ പങ്കെടുത്ത ലൈഫ്മിഷൻ ഉദ്യോഗസ്ഥരോട് MLA ആവശ്യപ്പെട്ടു.
ഇന്ന് നടന്ന യോഗത്തിൽ MLA കൂടാതെ നഗരസഭ ചെയർ പേഴ്സൺ സുജാത, വൈസ് ചെയർമാൻ ദിനേശൻ, കളക്ട്രേറ്റിൽ നിന്നും ADC അനു, ലൈഫ് മിഷൻ പ്രോജക്ട് എഞ്ചിനീയർ ശ്രീരാഗ്, കൺസൾട്ടൻസിയുടെ പ്രതിനിധികൾ, കരാറുകാർ, നഗരസഭ കൗൺസിലർമാരായ, VP ഉണ്ണികൃഷ്ണൻ, ബിനോയ് രാജൻ, വസന്ത രഞ്ജൻ, അനസ്, പ്രിയപ്പിള്ള, നഗരസഭ സെക്രട്ടറിയുടെ ചുമതല ഉള്ള പ്രതിനിധി എന്നിവർ പങ്കെടുത്തു.