റിപ്പോർട്ടർ : സുരാജ് പുനലൂർ
പുനലൂർ : എംഎൽഎ പിഎസ് സുപാലിന്റെ നേതൃത്വത്തിൽ പുനലൂർ പൊതുമരാമത്ത് ഹാളിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകൃതമായി.
ദിവസങ്ങളോളം പെയ്ത മഴയിൽ പുനലൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിനോട് അനുബന്ധിച്ച് കാറ്റായാലും വെള്ളപ്പൊക്കം ആയാലും ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് വിലയിരുത്തുന്നതിന് വിവിധ വകുപ്പ് മേധാവികൾ എംഎൽഎയുടെ കോൺഫറൻസിൽ കാര്യങ്ങൾ വിശദീകരിച്ചു. വാട്ടർ അതോറിറ്റി പൊതുമരാമത്ത് വിഭാഗം നഗരസഭ സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ തഹസിൽദാർ ആർ ഡി ഓ വില്ലേജ് ഓഫീസർമാർ എന്നിവർ സന്നിഹിതരായി