• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

ആരൊക്കെ ദിവാസ്വപ്നം കണ്ടാലും ഏരൂർ പത്തടിയിലെജനവാസ മേഖലയിൽ ഖരമാലിന്യ പ്ലാന്റ് നടപ്പാകാൻ പോകുന്നില്ല : എസ് ജയമോഹൻ, കൺവീനർ, LDF പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ LDF നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ട് വന്നിരുന്നു പ്രസ്തുത പ്രദേശം ഒരു കാരണവശാലും പ്ലാന്റ് നിർമ്മാണത്തിന് അനുയോജ്യം ആയതല്ല എന്ന് കാണിച്ച് കൊണ്ട് LDF എന്ന നിലയിൽ ബന്ധപ്പെട്ട അധികാരികൾക്ക്  നിവേദനം  നൽകിയിരുന്നു.  പ്ലാന്റ് തുടങ്ങുവാൻ ഉള്ള നടപടികളുമായി ഒരു വിധത്തിലും മുന്നോട്ട് പോകരുത് എന്ന നിലയിൽ ഗവണ്മെന്റിന്റെ ശ്രദ്ധയിലും ഈ വിഷയം എത്തിച്ചിരുന്നു.

മാത്രവുമല്ല സ്ഥലം MLA എന്ന നിലയിൽ PS സുപാൽ  ഈ വിഷയത്തിൽ നേരിട്ട് ഇടപെടുകയും മുഖ്യമന്ത്രിയുടെ ഉൾപ്പടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്ന്  ജനങ്ങൾക്ക് ദോഷകരമാകുന്ന നിലയിൽ ഉള്ള ഒരു പ്രവർത്തിയും തുടങ്ങാൻ അനുവദിക്കില്ല എന്ന ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് തലത്തിൽ MLA നടത്തിയ പരിശ്രമങ്ങളെ മറച്ച് വച്ച് കൊണ്ട് കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി MLAയെ കരിവാരിതേക്കാൻ വേണ്ടി ഇപ്പോൾ നടത്തുന്ന അസത്യ പ്രചാരണങ്ങളെ LDF രാഷ്ട്രീയമായിതന്നെ നേരിടും.  MLA യോടൊപ്പം ചേർന്ന്  ജനങ്ങളെ അണി നിരത്തി പ്രസ്തുത പ്ലാന്റ് നിർമ്മാണത്തിനെതിരായ സമരങ്ങളും നിയമ പോരാട്ടങ്ങളും LDF നടത്തും എന്ന്

LD പുനലൂർ നിയോജക മണ്ഡലം കൺവീനർഎസ്.ജയമോഹൻ അറിയിച്ചു.