റിപ്പോർട്ടർ : സുരാജ് പുനലൂർ
പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ
പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രസ്തുത പ്രദേശം ഒരു കാരണവശാലും പ്ലാന്റ് നിർമ്മാണത്തിന് അനുയോജ്യം ആയതല്ല എന്ന് കാണിച്ച് കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു.
പ്ലാന്റ് തുടങ്ങുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത് കൊണ്ടും പ്ലാന്റിനായി കണ്ടെത്തിയ വൈദിഗിരി എസ്റ്റേറ്റിനു ചുറ്റുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നതും . പ്രസ്തുത പ്രദേശത്തിന് സമീപമായി ജലസ്രോതസും, ആരാധനാലയങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതും കാണിച്ച് കൊണ്ട് റവന്യു വകുപ്പ് മുഖേന വിശദമായ റിപ്പോർട്ട് തയ്യാറാക്കിച്ച് ഗവണ്മെന്റിലേക്ക് സമർപ്പിച്ചിട്ടും ഉണ്ട്.
മാത്രവുമല്ല പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്താതെയാണ് ആദ്യഘട്ട നടപടികൾ സ്വീകരിച്ചിരിക്കുകയും ചെയ്തത് . തുടർന്ന് പ്രദേശത്ത് ജനകീയ സമരം ഉയർന്ന് വരുകയും പ്രസ്തുത സമരത്തോടൊപ്പം നിന്ന് കൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായുള്ള എല്ലാ നടപടികളും MLA എന്ന നിലയിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാവികസന സമിതി യോഗത്തിൽ MLA എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കുകയും പ്ലാന്റ് സ്ഥാപിക്കാൻ ഉള്ള നടപടികൾ ഒരു നിലയിലും മുന്നോട്ട് പോകരുത് എന്ന നിർദേശം ജില്ലാ ഭരണാധികാരികൾക്ക് നൽകുകയും ചെയ്തിരുന്നു. കൂടാതെ ഏരൂർ ഗ്രാമപഞ്ചായത്ത് സമിതി പ്ലാന്റ് സ്ഥാപിക്കരുത് എന്ന പ്രമേയം പാസാക്കുകയും, മാലിന്യ പ്ലാന്റിനെതിരെ LDF നേത്രത്വത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്ന് വരുകയും ചെയ്തിരുന്നു.
ഇതെല്ലാം തന്നെ
ഗവണ്മെന്റിന്റെ ശ്രദ്ധയിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാരണവശാലും ജനവാസ മേഖല ആയ പത്തടി പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കില്ല എന്ന ഉറപ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് കിട്ടിയിരുന്നു .
ഇപ്പോൾ ജനങ്ങളെ ആകെ പരിഭ്രാന്തരാക്കുന്ന നിലയിൽ ഉള്ള വാർത്തകൾ വരുന്നുണ്ട്.
ജനങ്ങൾ ആശങ്ക പെടേണ്ടതില്ല എന്നും ഒരു നിലയിലും ഖരമാലിന്യ പ്ലാന്റ് തുടങ്ങാൻ അനുവദിക്കില്ല എന്നും PS സുപാൽMLA അറിയിച്ചു.