ആര്യങ്കാവ് : മുറിയ പാഞ്ചാലിൽ പലത്തിനോട് ചേര്‍ന്ന് റോഡിനു നടുവിലായി റോഡ് തകര്‍ന്ന് വലിയ കുഴി ഉണ്ടായിരിക്കുകയാണ്. ഇത് മൂലം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ദിനവും നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നു. അന്തര്‍ സംസ്ഥാന പാതയാതുകൊണ്ട് തന്നെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. എന്നിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും റോഡിലെ കുഴികള്‍ അടക്കുവാന്‍ സ്വീകരിക്കുന്നില്ല. മനുഷ്യജീവന്‍ കൊണ്ട് പന്താടുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ ആര്യങ്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിനു നടുവില്‍ വാഴ നട്ട് പ്രതിഷേധിച്ചു. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലായെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമേന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധം സിപിഐഎം ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു ലാൽ പാലസ് ഉദ്ഘാടനം ചെയ്തു. . ഡിവെഎഫ്ഐ മേഖല സെക്രട്ടറി അഭിലാഷ്, ട്രഷറർ മനുമാത്യു, ഇടപ്പാളയം യൂണിറ്റ് സെക്രട്ടറി വിനീഷ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കുസുമൻ, സിബി,ശശി, റിജോ, അജ്മൽ, അജോ എനിവർ പങ്കെടുത്തു.