• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു; നിര്‍മ്മാണോദ്ഘാടനം നവംബര്‍ ആദ്യം കാഷ്വാല്‍റ്റി ബ്ലോക്ക് പൊളിക്കും; കാഷ്വാല്‍റ്റി മാറ്റി ക്രമീകരിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 23.75 കോടിയുടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, 22.16 കോടിയുടെ പുതിയ ഒപി ബ്ലോക്ക് എന്നിവയുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ഇതുകൂടാതെ 4 കോടി രൂപയുടെ ബി ആന്റ് സി ബ്ലോക്ക് നവീകരണവും നടക്കും. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.


മികച്ച അത്യാഹിത ചികിത്സ ഉറപ്പ് വരുത്താനാണ് ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്. ട്രയാജ് സംവിധാനം, നഴ്സിംഗ് സ്റ്റേഷന്‍, പരിശോധനാ മുറി, ഐസിയു, ട്രോമകെയര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ടാകും. വിവിധ ഒപി വിഭാഗങ്ങള്‍, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ലാബുകള്‍, ഇ ഹെല്‍ത്ത് എന്നിവയാണ് ഒപി ബ്ലോക്കില്‍ ഉണ്ടാകുക.


നിലവിലെ കാഷ്വാലിറ്റി കെട്ടിടം പൊളിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മിക്കുന്നത്. കാഷ്വാല്‍റ്റി മാറ്റി ക്രമീകരിക്കും. സ്ഥലപരിമിധി കാരണം കാഷ്വാലിറ്റി, കാര്‍ഡിയോളജി, കാത്ത് ലാബ് തുടങ്ങിയ അത്യാഹിത സേവനങ്ങളായിരിക്കും ജനറല്‍ ആശുപത്രിയില്‍ മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തിക്കുക. മറ്റുള്ള ചികിത്സയ്ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല സീസണില്‍ കാര്‍ഡിയോളജി, കാത്ത് ലാബ് സേവനം ലഭ്യമാക്കും. ശബരിമല വാര്‍ഡ് കോന്നി മെഡിക്കല്‍ കോളേജിലായിരിക്കും പ്രവര്‍ത്തിക്കുക. ബി ആന്റ് സി ബ്ലോക്ക് അടിയന്തര അറ്റകുറ്റപണികള്‍ക്കായി 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടം നവീകരിച്ച ശേഷം ഈ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളൊരുക്കും