പുനലൂർ : കരവാളൂർ പഞ്ചായത്തിൽ മുട്ടറ – മൂലരം റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം വഴി യാത്രകാർക്കും ഇരുചക്ര വാഹനങ്ങൾക്കും, നൂറു കണക്കിന് സ്കൂൾ കുട്ടികൾക്കും വലിയ യാത്രാ ക്ലേശമാണ് ഉണ്ടാകുന്നത്.







ഇതിന് ശ്വാശത പരിഹാരം കാണുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറിയുടെ നേതൃത്വത്തിൽ കരവാളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ടു നിവേദനം നൽകി.
മേഖല സെക്രട്ടറി സെബാസ്റ്റ്യൻ, പ്രസിഡന്റ് ശിവജി, അർജിത്, നന്ദു, കൃഷ്ണജിത്ത് എന്നിവർ പങ്കെടുത്തു.