• Mon. Apr 28th, 2025

True News Live

Reg. No: UDYAM-KL-06-0032415

ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ അലോട്ട്‌മെന്റ്‌ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള ഏഴാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ്സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ ഒക്‌ടോബർ 10 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് ഒടുക്കിയതിനുശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഒക്‌ടോബർ 10 നകം പ്രവേശനം നേടണം. ഈ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.