റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂര്‍ : കഴിഞ്ഞ പ്രളയകാലത്ത് പുനലൂർ നിയോജക മണ്ഡലത്തിൽ ഉണ്ടായ പ്രകൃതി ദുരന്തം കണക്കിലെടുത്ത് രക്ഷപ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുവാനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി ആവിശ്യമായ നിലവിലുള്ള ഓഫീസ് പ്രവർത്തനം ഉൾപ്പടെ തുടങ്ങണം എന്ന് കാണിച്ച് PS സുപാൽ MLA റവന്യൂ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ്
പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) തീരുമാനിച്ചതിൽ പുനലൂർ താലൂക്കിനെ കൂടി ഉൾപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത് .
കഴിഞ്ഞ പ്രളയകാലത്ത് ഉരുൾ പൊട്ടൽ ഉണ്ടായ കിഴക്കൻ മേഖലയിൽ റവന്യു മന്ത്രി നേരിട്ട് എത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന അവലോകന യോഗത്തിൽ വച്ച് മണ്ഡലത്തിൽ പ്രകൃതി ദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് MLA PS സുപാൽ മന്ത്രിക്ക് സമർപ്പിച്ചിരുന്നു.
അനുവദിച്ച എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ സവിശേഷതകൾ
- രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ ഒപ്പമുണ്ടാകും.
- താലൂക്ക് തലത്തിലുള്ള എല്ലാ രക്ഷാപ്രവർത്തനങ്ങളും ഇനി മുതൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ വഴി
- ഓരോ കേന്ദ്രത്തിനും ആവശ്യമായ രക്ഷാ ഉപകരണങ്ങൾ
- ഓട്ടോമാറ്റിക് അലേർട്ട് സിസ്റ്റം
- തീരപ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന
- പ്രാദേശിക രക്ഷാപ്രവർത്തനത്തിന് അനുബന്ധ ഉപകരണങ്ങൾ
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ ഒപ്പമുണ്ടാകും. താലൂക്ക് തലത്തിലുള്ള എല്ലാ രക്ഷാപ്രവർത്തനങ്ങളും ഇനി മുതൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ വഴി നിയന്ത്രിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) എം.വി. കൃഷ്ണൻകുട്ടി. ഓരോ കേന്ദ്രത്തിനും ആവശ്യമായ രക്ഷാ ഉപകരണങ്ങൾ ഏപ്രിലോടെ സജ്ജമാകും .
പുതുതായി ആസൂത്രണം ചെയ്യുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകളുടെ പ്രത്യേകതകളിൽ ഒന്നായിരിക്കും ഓട്ടോമാറ്റിക് അലേർട്ട് സിസ്റ്റം. തീരപ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും പ്രാദേശിക രക്ഷാപ്രവർത്തനത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ അനുബന്ധ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും.
മഴക്കാലത്ത് അടിക്കടിയുള്ള മണ്ണിടിച്ചിലുകൾ മുൻകാലങ്ങളിൽ നിരവധി ജീവനുകൾ അപഹരിച്ച മലയോര മേഖലകളിലും രക്ഷാപ്രവർത്തകരുടെ രൂപീകരണം മുൻഗണനാ മേഖലയായിരിക്കും. വിദ്യാർഥികൾക്കും സന്നദ്ധ സംഘടനാ നേതാക്കൾക്കും വിദഗ്ധ ഏജൻസികളുടെ കീഴിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകും. ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കാൻ ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാരുടെ പിന്തുണയും തേടും.