കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2023- ലെ കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍ /സ്ഥാപനങ്ങള്‍, ഊര്‍ജ്ജ കാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍ /ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31നകം ecawardsemc@gmail.com വഴി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.keralaenergy.gov.in സന്ദര്‍ശിക്കുക.