• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

തെന്മല അംബികോണം വിളക്കുമരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ

തെന്മല : പഞ്ചായത്തിലെ 16ആം വാർഡിലെ അഞ്ചേക്കറിൽ നിന്നും ആരംഭിക്കുന്ന അംബികോണം വിളക്കുമരം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളേറെയായി.

നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ റോഡിൽ കൂടി ഇരുചക്ര വാഹനംപോലും പോകാനാകാത്ത അവസ്ഥയിലാണ് എന്നു മാത്രമല്ല കാൽനട പോലും ദുഷ്കരമാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് പൈപ്പ് ലൈനിന്റെ പണിക്കായി ഇരുവശവും പൈപ്പ് ഇടാൻ കുഴിയെടുത്തത് റോഡ് കൂടുതൽ മോശമാകുന്നതാക്കി.

ഈ റോഡ്‌ കോൺക്രീറ്റ് ചെയ്യാൻ ടെൻഡർആയി കിടക്കുകുകയാണെന്നാണ് അറിയുന്നത്. അടിയന്തരമായി അധികാരികൾ ഇടപെട്ടു ഈ റോഡിൻറെ ശോജിനിയാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ അറിയിച്ചു.