• Sun. Apr 27th, 2025

True News Live

Reg. No: UDYAM-KL-06-0032415

സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലീസ് റെയ്‌ഡ്

ഡൽഹി : സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തി. ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ് റെയ്‌ഡ് നടന്നത്.

ഇന്ന് രാവിലെ റെയിഡിന്റെ പേരിൽ 30 ഇടത്തതായി മാധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് ലാപ്‌ടോ‌പ്പും ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

തുടർന്ന് മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി കേസും എടുത്തു. ട്വീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവരുടെ വസതിയിലും പൊലീസ് റെയ്‌ഡ് നടത്തി.