• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

ജാഗ്രത; തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു

റിപ്പോർട്ടർ : ആരോമൽ തെന്മല

തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തോർച്ചയില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കിഴക്കൻ മലയോര മേഖലകളിൽ പെയ്ത മഴയെ തുടർന്നുള്ള നീരൊഴുക്കിൽ ഡാമിലെ ജലനിരപ്പ് 111 മീറ്റർ ആയതിനെ തുടർന്ന് റൂൾ കർവ് പാലിക്കാനാണ് ഡാം ഷട്ടറുകൾ തുറന്നത്.

ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന് തീരത്തുള്ളവർ ജാഗ്രത പാലിക്കുക.