റിപ്പോർട്ടർ : സുരാജ് പുനലൂർ
പുനലൂർ : ബാലസംഘം പുനലൂർ ഏരിയാ സമ്മേളനം ഒക്ടോബർ 2 തിങ്കളാഴ്ച പുനലൂർ സ്വയംവര ഹാളിൽ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്തു.
ബാലസംഘം പുനലൂർ ഏരിയാ സെക്രട്ടറി വിഘ്നേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കറവൂർ വർഗ്ഗീസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പുനലൂരിലെ പതിനൊന്ന് വില്ലേജ് കമ്മിറ്റികളിൽ നിന്നായി നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ആർ. സുബ്രഹ്മണ്യ പിള്ള കൺവീനറും, ആതിര ബി എം പ്രസിഡന്റും, കൃഷ്ണജിത്ത് സെക്രട്ടറിയും, അഭിരാമി, അക്ഷയ എന്നിവർ വൈസ് പ്രസിഡന്റുമാരായും, അഭിയ, വേദ വിനോദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, ഷിബില, സാനു ധർമരാജ്, വിഘ്നേഷ് എന്നിവരെ ജോയിന്റ് കൺവീനർമാരായും, നന്ദു നടരാജ് കോ ഓർഡിനേറ്റർ ആയും, സി.വി രാജേഷ് അക്കാദമിക് കമ്മിറ്റി കൺവീനറായും ഉള്ള ഏരിയാകമ്മിറ്റിയെ തെരഞ്ഞെടുത്തു.