• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

കക്കോട് ചെങ്കുളം ഭാഗത്ത് വ്യാപകമായി കുന്ന് ഇടിച്ചു നിരത്തുന്നതായി പരാതി. തൊഴിലാളി സംഘടനകൾ കൊടി നാട്ടി

പുനലൂർ : ഗുഡ്ഹോപ്പ് എസ്റ്റേറ്റിന്റെ കക്കോട് – ചെങ്കുളം ഭാഗത്തെ 711-ആം ഡിവിഷനിൽ വ്യാപകമായി കുന്ന് ഇടിച്ച് നിരത്തുന്നതായി പരാതി.

ഗുഡ്ഹോപ്പ് എസ്റ്റേറ്റിന്റെ പ്ലാന്റേഷൻ ഭൂമിയാണ് ഇടിച്ചു നിരത്തുന്നത്. ഇതിൽ പ്രതിഷേധിച്ച് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകൾ കൊടി നാട്ടി.

ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു.