റിപ്പോർട്ടർ : സുരാജ് പുനലൂർ
പുനലൂർ മാർക്കറ്റിൽ നിന്നും അഴുകിയ നിലയിൽ പച്ച മത്സ്യം പുനലൂർ നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു.
നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ അരുൺ, പുഷ്പ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മിന്നൽ പരിശോധന
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു പരിശോധന. ഏകദേശം 100 കിലോയോളം മത്സ്യം പിടിച്ചെടുത്തിരുന്നു.