പുനലൂർ : ഡിവൈഎഫ്ഐ പുനലൂർ വെസ്റ്റ് മേഖല സമ്മേളനം (അമ്പാടി നഗർ) കോളേജ് ഓഫ് കൊമേഴ്സിൽ ഞായറാഴ്ച രാവിലെ 11 മണിക്ക് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ അനന്തു പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഉയർന്നു വരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനന്തു സൂചിപ്പിച്ചു.
മേഖല സെക്രട്ടറി രാഹുൽ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി അഡ്വ: ശ്യാം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ 15 അംഗ മേഖല കമ്മിറ്റിയെയും, കമ്മിറ്റിയുടെ പ്രസിഡന്റായി ഫൈസലിനെയും സെക്രട്ടറിയായി സജിൻ സലീമിനെയും ട്രഷററായി ശബരിനാഥിനെയും തെരെഞ്ഞെടുത്തു.
സമ്മേളനത്തിന് ശേഷം സംഘടിപ്പിച്ച പ്രതിഭസംഗമംത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ പ്രതിഭകളെ ആദരിച്ചു.
ബ്ലോക്ക് ട്രഷറർ എബി, ജോയിന്റ് സെക്രട്ടറി സുജിൻ, റിയാസ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടൈറ്റസ് സെബാസ്റ്റ്യൻ, എ ആർ കുഞ്ഞുമോൻ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ആർ രാമൻകുട്ടി എന്നിവർ സംസാരിച്ചു.