• Sun. Apr 27th, 2025

True News Live

Reg. No: UDYAM-KL-06-0032415

കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയിൻ പുനലൂരിൽ

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂൾ ക്യാമ്പയിൻ പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നഗരസഭാ അധ്യക്ഷ ശ്രീമതി ബി സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കുറിച്ച് മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ക്യാമ്പയിൻ ആണിത്.

നഗരസഭാ അധ്യക്ഷ ശ്രീമതി ബി സുജാത തിരികെ സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : സുരാജ് പുനലൂർ

പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ മാരാണ് ക്ലാസ് നയിക്കുന്നത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി എ അനസ് , സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുശീല രാധാകൃഷ്ണൻ, സിഡിഎസ് ഉപസമിതി അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, റിസോഴ്സ് പേഴ്സൺമാർ, വിവിധ അയൽക്കൂട്ട അംഗങ്ങൾ , കുടുംബശ്രീ സ്റ്റാഫ്, തുടങ്ങിയവർ പങ്കെടുത്തു.

സംഘടന ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലൂടെ, കൂട്ടായ്മ, ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം, തുടങ്ങിയ അഞ്ചു വിഷയങ്ങളിലാണ് ക്ലാസ് നടക്കുന്നത്