പുനലൂർ: ഏരിയായിൽ ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ 2 ന് ഏരിയാ സമ്മേളനം പുനലൂർ സ്വയംവരാ ഹാളിൽ ചേരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ രക്ഷാധികാരി ജോർജ് മാത്യു, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, ഏരിയാ രക്ഷാധികാരി എസ്. ബിജു തുടങ്ങിയവർ അഭിവാദ്യം ചെയ്യും.

ഏരിയായിൽ പൂർത്തീകരിച്ച വിവിധ സമ്മേളനങ്ങളിൽ എം.എ. രാജഗോപാൽ, എസ്. ബിജു, ഡോ.കെ. ഷാജി, എസ്.എൻ. രാജേഷ്, വിജയൻ ഉണ്ണിത്താൻ, അൻവർ, ആർ. സുഗതൻ, ആർ. ബാലചന്ദ്രൻ പിള്ള, സുഭാഷ് ജി. നാഥ്, വിനോദ്, ആതിര, ഷിബില, സാനു ധർമ്മരാജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.