റിപ്പോർട്ടർ : സുരാജ് പുനലൂർ
നാളിതുവരെ ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കായി കേരള സർവകലാശാല അവസരം ഒരുക്കുന്നു. സർവ്വകലാശാല നേരിട്ടു നടത്തുന്ന തെന്മല ഒറ്റക്കൽ യു.ഐ.ടി കോളേജിലാണ് ഡിഗ്രി അഡ്മിഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബർ 3 വരെയാണ് കോളേജ് ലെവൽ സ്പോട്ട് അഡ്മിഷൻ സൗകര്യം ക്രമീകരിക്കുന്നത് ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിബിഎ തുടങ്ങിയ കോഴ്സുകൾക്കാണ് പ്രവേശനം നൽകുന്നത്. ജനറൽ പട്ടികജാതി പട്ടികവർഗ്ഗ ഒ ബി സി വിഭാഗങ്ങൾക്കും സീറ്റുകൾ ഒഴിവുകൾ ഉണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും സൗജന്യമായിട്ടാണ് കോഴ്സ്. കൂടാതെ സ്റ്റൈഫന്റും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ 9 30ന് ശേഷം ഓഫീസിൽ എത്തിച്ചേരേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 04752344344, 9446831175