• Tue. May 13th, 2025

True News Live

Reg. No: UDYAM-KL-06-0032415

ഷോപ്‌സ്‌ ഫെഡറേഷൻ സംസ്ഥാന ജാഥയ്ക്ക് പുനലൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : കേരള ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന വാഹനജാഥക്ക് പുനലൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ‌

ഫോട്ടോ : സുരാജ് പുനലൂർ

ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി ക്യാപ്റ്റനും അഡ്വ. എസ്‌ കൃഷ്ണമൂർത്തി മാനേജരുമായുള്ള ജാഥയ്ക്ക്‌ ഇന്ന് രാവിലെ ഒമ്പതിന് കരുനാഗപ്പള്ളിയിലെ ‌ ആദ്യ സ്വീകരണംത്തിന് ശേഷം‌ കൊട്ടാരക്കരയിലും തുടർന്നു 1 മണിക്ക് പുനലൂരിലും സ്വീകരണം നൽകി.

ഷോപ്സ് യൂണിയൻ ഏരിയ സെക്രട്ടറി സുധീർ ലാൽ, സിപിഐഎം ജില്ലാകമ്മിറ്റി അംഗം എം എ രാജഗോപാൽ, ടൈറ്റസ് സെബാസ്റ്റ്യൻ, ബാലചന്ദ്രൻ പിള്ള, ഹാഷിം, ബിജു, പ്രസാദ് തുടങ്ങി സിഐടിയുവിന്റെ വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് കടയ്ക്കൽ, വൈകിട്ട്‌ 4.30ന്‌ പരവൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് ആറിന്‌ ചിന്നക്കടയിൽ സമാപന സമ്മേളനം ചേരും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ്, കെ പി അനിൽകുമാർ, എം ഹംസ, പി ബി ഹർഷകുമാർ, എ ജെ സുക്കാർണോ, കെ രവീന്ദ്രൻ, കവിത സാജൻ, അഡ്വ. മേഴ്സി ജോർജ് എന്നിവർ ജാഥാ അംഗങ്ങളാണ്‌. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ബഹുരാഷ്ട്ര കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, ഷോപ്പ് മേഖലയിൽ ഇഎസ്‌ഐ, പിഎഫ്‌ എന്നിവ കർശനമായി നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ ജാഥ.